പാലാ: ക്രൈസ്തവ മതമേലധ്യക്ഷൻമാർ ആവര്‍ത്തിച്ച് അഭ്യർത്ഥിച്ചിട്ടും കേന്ദ്രസർക്കാർ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാര്‍പാപ്പയെ ക്ഷണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിന്നും അവര്‍ നല്‍കുന്ന സൂചന വളരെ വ്യക്തമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.