പതിവായി കൃഷിയിടങ്ങൾ നശിപ്പിക്കാറുള്ള ആനയാണ് ചരിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. 

തിരുവനന്തപുരം: പാലോട് വൈദ്യുതി ആഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ആന തള്ളിയിട്ട തെങ്ങു വീണ് പൊട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റെന്നാണ് വനംവകുപ്പിൻറെ പ്രാഥമിക നിഗമനം.

Add Asianetnews as a Preferred SourcegooglePreferred

പാലോട് പേയത്തോല സെറ്റിൽമെൻ്റ് കോളനിയിൽ ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് രാവിലെ മോഴ ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രഥാമിക നിഗനമെന്ന് ഡിഎഫഒ കെ.ടി.പ്രദീപ് കുമാർ പറഞ്ഞു. ആന കുത്തി തള്ളിയിട്ട തെങ്ങ് വീണാണ് വൈദ്യുതി കമ്പനി പൊട്ടിയത്. 

ഈ കമ്പനിയിൽ ചവിട്ടിയാണ് വൈദ്യുതാഘാതമേറ്റതെന്നാണ് നിഗമനം. പതിവായി കൃഷിയിടങ്ങൾ നശിപ്പിക്കാറുള്ള ആനയാണ് ചരിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം വനത്തിൽ തന്നെ ആനയെ ദഹിപ്പിക്കും. ഈ ആനക്ക് പുറമേ രണ്ട് കൊമ്പനാനകളും കൃഷി നശിപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.