പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തു നിന്നും കുട്ടിയാനയും പിടിയാനയും പ്ലാസ്റ്റിക് കഴിക്കുന്നതാണ് ദൃശ്യങ്ങൾ. ചിന്നക്കനാൽ പഞ്ചായത്തിലെ വേസ്റ്റുകുഴി എന്നറിയപ്പെടുന്ന ഭാഗത്ത് നിന്നുള്ളതാണ് വീഡിയോ.
ഇടുക്കി: ഏറെ വേദനയുണ്ടാക്കുന്ന ഇടുക്കിയിൽ നിന്നുള്ള ഒരു ദൃശ്യമാണ് ലോക പരിസ്ഥിതി ദിനത്തിൽ ചർച്ചയാകുന്നത്. പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തു നിന്നും കുട്ടിയാനയും പിടിയാനയും പ്ലാസ്റ്റിക് കഴിക്കുന്നതാണ് ദൃശ്യങ്ങൾ. ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ വേസ്റ്റുകുഴി എന്നറിയപ്പെടുന്ന ഭാഗത്ത് നിന്നുള്ളതാണ് വീഡിയോ.
ചിന്നക്കനാൽ പഞ്ചായത്തിലെ മുഴുവൻ മാലിന്യവും തള്ളുന്നത് ഇവിടെയാണ്. പച്ചക്കറികൾക്കൊപ്പം പ്ലാസ്റ്റിക്കും ഇവിടെ നിന്നും ആന ഭക്ഷിക്കുന്നുണ്ട്. ആനകളുടെ ആവാസ മേഖലയിലാണ് പഞ്ചായത്തിൻറെ ഈ മാലിന്യം തള്ളൽ. രാത്രിയും പകലും കാട്ടാനക്കൂട്ടം സഞ്ചരിക്കുന്ന വഴിയാണിത്. അരിക്കൊമ്പനെ പിടികൂടാൻ ദൗത്യ സംഘം തെരഞ്ഞെടുത്തിരുന്ന സ്ഥലങ്ങളിലൊന്ന്. തൃക്കാക്കര സ്വദേശിയായ സഹൽ റഹ്മാൻ ശനിയാഴ്ച ഉച്ചക്ക് പകർത്തിയ ദൃശ്യങ്ങളാണിത്.
ദൃശ്യങ്ങൾ എടുത്തതിന് പൊതുപ്രവർത്തകരിൽ ഒരാൾ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം സംബന്ധിച്ച വിവരങ്ങൾ അരിക്കൊമ്പൻ വിദഗ്ദ്ധസമിതിയിലെ അമിക്കസ് ക്യൂറിയെയും സഹൽ റഹ്മാൻ അറിയിച്ചിട്ടുണ്ട്. മുമ്പ് ഇവിടെ തള്ളിയ മാലിന്യം പഞ്ചായത്ത് മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ ഇപ്പോഴും മാലിന്യങ്ങൾ എത്തിക്കുന്നതിൻറെ തെളിവ് കൂടിയാണ് ഈ ദൃശ്യങ്ങൾ. മാലിന്യ സംസ്ക്കരണ പ്ലാൻറ് സ്ഥാപിക്കാൻ സ്ഥലം ആവശ്യപ്പെട്ടിട്ടും സർക്കാർ നൽകാത്തതിനാലാണ് വനത്തിൽ തള്ളുന്നതെന്നാണ് പഞ്ചായത്ത് പറയുന്നത്.
അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു, തമിഴ്നാട് സർക്കാർ നടപടി ആന ജനവാസമേഖലയിൽ ഇറങ്ങിയതോടെ
വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് പ്ലാസ്റ്റിക് ഒഴികെയുള്ളവ മാത്രമാണ് ഇവിടെ നിക്ഷേപിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ ഇവിടെ ചുറ്റിക്കറങ്ങുന്ന ആനകളിൽ പലതും പ്ലാസ്റ്റിക്ക് തിന്ന് ചെരിയാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്ലാസ്റ്റിക് മാലിന്യം ഇട്ട സ്വകാര്യ വ്യക്തികളെ കണ്ടെത്താനുള്ള അന്വേഷണം പഞ്ചായത്ത് തുടങ്ങിയിട്ടുണ്ട്. മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് കത്ത് നൽകിയിട്ടുണ്ട്.
കൊല്ലം സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ച്, രക്തത്തിൽ കുളിച്ചിരുന്നു; ദൃക്സാക്ഷിയുടെ വാക്കുകൾ

