വഴിക്കടവ് പൂവത്തിപ്പൊയില്‍, ആനമറി പ്രദേശങ്ങളില്‍ കാട്ടാനക്കുട്ടത്തിന്‍റെ പരാക്രമം

മലപ്പുറം: വഴിക്കടവ് പൂവത്തിപ്പൊയില്‍, ആനമറി പ്രദേശങ്ങളില്‍ കാട്ടാനക്കുട്ടത്തിന്‍റെ പരാക്രമം. രണ്ട് വീടുകളുടെ അടുക്കള ഭാഗങ്ങള്‍ ഭാഗികമായി തകര്‍ത്തു. പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി നാശവും വരുത്തി. ആനമറിയിലെ മൊളയംപറമ്പില്‍ സൈനബയുടെയും പുഞ്ചക്കൊല്ലി കുമാരദാസന്‍റെയും വീടുകളുടെ അടുക്കള ഭാഗമാണ് കാട്ടാനക്കൂട്ടം പൊളിച്ചത്. അരി, പഞ്ചസാര, മറ്റ് പല വ്യജ്ഞന സാധനങ്ങള്‍ എന്നിവ കാട്ടാനക്കുട്ടം തിന്നുകയും നശി പ്പിക്കുകയും ചെയ്തു. കുമാരദാസന്‍റെ വീട്ടിന്‍റെ അടുക്കള രണ്ടാം ത വണയാണ് ആനകള്‍ പൊളിക്കുന്നത്. മുമ്പും അടുക്കളയിലെ പലവ്യഞ്ജന സാധനങ്ങള്‍ കാട്ടാന തിന്നിരുന്നു. പൂവത്തിപ്പൊയില്‍ ഡീസന്‍റ് കുന്നിലെ പുല്ലംതൊടി അബ്ദുല്‍ ജലീലിന്‍റെ 500 ഓളം വാഴകള്‍ പാടെ നശിപ്പിച്ചു. 700 ഓളം വാഴകളാണ് കൃഷിയിടത്തിലുണ്ടായിരുന്നത്. ഇതില്‍ മുക്കാല്‍ പങ്കും ആനകള്‍ നശിപ്പിച്ചു. രാമത്തുപറമ്പില്‍ രാമചന്ദ്രന്‍റെ തെങ്, വാഴ, കമുക് എന്നിവയും പുലിയോടന്‍ ജാഫറിന്‍റെ കമുകുകളും നശിപ്പിച്ചിട്ടുണ്ട്.

ഇവിടെ നെല്ലിക്കുത്ത് വനാതിര്‍ത്തിയില്‍ വനം വകുപ്പ് നിര്‍മിച്ചസോളാര്‍ തൂക്ക് വേലികഴിഞ്ഞ മാസത്തെ കാറ്റില്‍ മരങ്ങള്‍ വീണ് തൂണുകള്‍ പൊട്ടി തകര്‍ന്ന് കിടക്കുകയാണ്. ഇതുവഴിയാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. ആനമറിയില്‍ വനാതിര്‍ത്തി ഭാഗത്ത് 600 ഓളം മീറ്റര്‍ ദുരത്തില്‍ വേലി സ്ഥാപിച്ചിട്ടില്ല. വേലി സ്ഥാപിക്കാന്‍ വ നം വകുപ്പ് ഫണ്ട് വകയിരുത്തിയിട്ട് ഒരു വര്‍ഷത്തോളമായി. എന്നാല്‍ പ്രവൃത്തി നീളുകയാണ്. കൃ ഷിനാശം വരുത്തിയ ഇടങ്ങളില്‍ നെല്ലിക്കുത്ത് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ വനപാലക രെത്തി നാശനഷ്ടം വിലയിരുത്തി. നെല്ലിക്കുത്ത് വനാതിര്‍ത്തിയില്‍ ആനമറിയില്‍ ശേഷിക്കുന്ന ഭാഗത്ത് സോളാര്‍ തൂക്ക് വേലിയുടെ നിര്‍മാണ പ്രവ്യത്തി വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് കാലതാമസം വന്നത്.

YouTube video player