Asianet News MalayalamAsianet News Malayalam

ആറളത്ത് യുവാവിനെ കാട്ടാന ചവിട്ടി കൊന്നു: കാട്ടാന ആക്രമണത്തിൽ ഈ വര്‍ഷത്തെ മൂന്നാമത്തെ മരണം

ആനമതിൽ ഇല്ലാത്തതിനാൽ ആറളത്ത് ഇക്കൊല്ലം മാത്രം മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ  കൊല്ലപ്പെടുന്നത്

Wild Elephant Killed youth in aralam
Author
First Published Sep 27, 2022, 11:54 PM IST

കണ്ണൂർ: ആറളത്ത് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ഒൻപതാം ബ്ലോക്കിലെ വളയംചാൽ പൂക്കുണ്ട് കോളനിയിലെ വാസുവാണ് കൊല്ലപ്പെട്ടത്. രാത്രി ഒൻപതരയോടെ കോളനിയിലിറങ്ങിയ ആനയുടെ മുന്നിൽ വാസു പെടുകയായിരുന്നു. പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനമതിൽ ഇല്ലാത്തതിനാൽ ആറളത്ത് ഇക്കൊല്ലം മാത്രം മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ  കൊല്ലപ്പെടുന്നത്

Follow Us:
Download App:
  • android
  • ios