Asianet News MalayalamAsianet News Malayalam

ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; വാഴക്കൃഷി നശിപ്പിച്ചു, നാട്ടുകാർ ബഹളം വെച്ചതോടെ മടങ്ങി

അതേസമയം, ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ പശുവിന്‍റെ നടു ഒടിഞ്ഞുപോവുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. 

wild elephants attack on on the Machad residential area fvv
Author
First Published Mar 30, 2024, 2:33 PM IST

തൃശ്ശൂർ: മച്ചാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. തെക്കുംകര പഞ്ചായത്തിലെ മേലില്ലത്ത് ഇറങ്ങിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു. മണ്ടോളി വീട്ടിൽ ഷാജിയുടെ 25 ഓളം വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് ആനകൾ എത്തിയത്. പ്രദേശവാസികൾ ബഹളം വച്ചതോടെയാണ് ആനകൾ കാട്ടിലേക്ക് മടങ്ങിയത്. കാട്ടിൽ വെള്ളം കുറഞ്ഞതു കൊണ്ടാവാം ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പ്രദേശങ്ങളിലാണ് വന്യമൃ​ഗങ്ങളുടെ ആക്രമണം നടക്കുന്നത്.

അതേസമയം, ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ പശുവിന്‍റെ നടു ഒടിഞ്ഞുപോവുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സിങ്കുകണ്ടം ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്‍റെ പശുവാണ് ചക്കക്കൊമ്പന്‍റെ ആക്രമണത്തിന് ഇരയായത്. ആന വരുന്നത് കണ്ടതോടെ സരസമ്മ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനാലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.

ഇടുക്കിയില്‍ നിന്ന് കാട്ടാന ആക്രമണങ്ങളുടെ തുടര്‍ക്കഥകളാണ് ദിവസവും പുറത്തുവരുന്നത്. ഇന്നലെയും ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍റെ ആക്രമണമുണ്ടായിരുന്നു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഒരു ഷെഡിന് നേരെയായിരുന്നു ആക്രമണം. ഈ സമയത്ത് ഷെഡ്ഡിനുള്ളില്‍ ആളുകളുണ്ടായിരുന്നില്ല.

'ആടുജീവിത'ത്തെ പുകഴ്ത്തി എഴുത്തുകാരൻ ജയമോഹൻ; 'മഞ്ഞുമ്മല്‍ ബോയ്സി'നെതിരായ വിമര്‍ശനം വിവാദമായിരുന്നു

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios