Asianet News MalayalamAsianet News Malayalam

പരിസ്ഥിതിലോല കരട് വിജ്ഞാപനം; വയനാട്ടിൽ യുഡിഎഫ് ഹർത്താൽ; വാഹന ഗതാഗതം പൂർണമായും നിലച്ചു

അന്തർ സംസ്ഥാന സർവീസുകൾ അടക്കം വാഹന ഗതാഗതം പൂർണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കടകമ്പോളങ്ങൾ തുറന്നിട്ടില്ല. പത്തുമണിക്ക് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധസൂചകമായി പ്രകടനം നടത്തും.

wild life sanctuary issue udf harthal in wayanad
Author
Wayanad, First Published Feb 8, 2021, 7:21 AM IST

വയനാട്: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള കരടുവിജ്ഞാപനത്തിനെതിരെ 
യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ വയനാട് ജില്ലയിൽ തുടങ്ങി. വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസുകൾ അടക്കം വാഹന ഗതാഗതം പൂർണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കടകമ്പോളങ്ങൾ തുറന്നിട്ടില്ല. പത്തുമണിക്ക് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധസൂചകമായി പ്രകടനം നടത്തും.

കർണാടകത്തിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്. യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലാണെങ്കിലും എല്ലാവരും സമരത്തോട് സഹകരിക്കുന്ന അവസ്ഥയാണുള്ളത്. ഇന്നത്തെ ഹർത്താൽ തുടക്കം മാത്രമാണെന്നാണ് സമരക്കാർ പറയുന്നത്. 

Follow Us:
Download App:
  • android
  • ios