മൂന്നാര്‍ ചോക്കനാട് എസ്റ്റേറ്റില്‍ രണ്ടുകാട്ടാനകളിറങ്ങിയെന്ന വിവരത്തെ തുടര്ന്നാണ് വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫറായ ഹാഡ് ലി രഞ്ജിത്തും സംഘും എത്തിയത്. 

ഇടുക്കി:ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ നിര്‍ത്തിയിട്ട കാറിനെ വലയം വെച്ച് കാട്ടാനകൂട്ടം.മൂന്നാര്‍ ചോക്കനാട് എസ്റ്റേറ്റിലാണ് സംഭവം.കേടുപാടുകളൊന്നും വരുത്താതെ തൊട്ടും തലോടിയും ആറരമണിക്കൂര്‍ കാറിനടുത്ത് ചിലവഴിച്ച ശേഷമാണ് കാട്ടാനകള്‍ മടങ്ങിയത്. ആദ്യം കാറിനുമുന്നിലേക്ക് കുതിച്ചുവരുന്നതിന്‍റെയും പിന്നീട് ആരുമില്ലെന്ന് മനസിലാക്കി ശൗര്യമടക്കി കാറിന് ചുറ്റും ആന നടക്കുന്നതിന്‍റെയും മനോഹര ദൃശ്യങ്ങളും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഹാഡ് ലി രഞ്ജിത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞു.

മൂന്നാര്‍ ചോക്കനാട് എസ്റ്റേറ്റില്‍ രണ്ടുകാട്ടാനകളിറങ്ങിയെന്ന വിവരത്തെ തുടര്ന്നാണ് വൈല്‍ഡൈ ലൈഫ് ഫോട്ടാഗ്രാഫറായ ഹാഡ് ലി രഞ്ജിത്തും സംഘും എത്തുന്നത്. റോഡില്‍ കാര്‍ നിര്‍ത്തിയശേഷം ദൃശ്യങ്ങള്‍ പകര്‍ത്താനായി കാട്ടാന നേരത്തെയുണ്ടായിരുന്ന സ്ഥലത്തേക്ക് ഹാഡ്ലി രഞ്ജിത്തും സംഘവും മാറുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു വഴിയിലൂടെ രണ്ട് കാട്ടാനകള്‍ കാറിന് സമീപത്തേക്ക് എത്തുന്നത്. കാറിന് പിന്നിലെത്തിയ കാട്ടാനകളിലൊന്ന് കാറിന് മുന്നിലേക്ക് പാഞ്ഞെത്തുകയായിരുന്നു.

തുമ്പികൈയും ഉയര്‍ത്തി ആക്രമിക്കാനെന്ന നിലയിലാണ് കാട്ടാന കാറിനടുത്തേക്ക് എത്തിയതെങ്കിലും ഉള്ളില്‍ ആരുമില്ലെന്ന് മനസിലാക്കിയതോടെ പിന്‍വാങ്ങി. വാഹനത്തിന് ചുറ്റും രണ്ട് ആനകളും അരമണിക്കൂറോളമാണ് നിലയുറപ്പിച്ചത്. ഇതിനിടയില്‍ കാറിനെ തുമ്പികൈകൊണ്ട് തൊട്ടും തലോടിയുമൊക്കെ നോക്കിയെങ്കിലും കേടുപാട് വരുത്തിയില്ല. കാറില്‍ ആരുമില്ലാത്തതും രക്ഷയായി. അരമണിക്കൂറോളം അവിടെ നിന്നശേഷം കാട്ടാനകള്‍ കാടുകയറി പോവുകയായിരുന്നു.

സ്കൂളിനുള്ളിൽ പ്ലസ്ടു-പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; പിടിച്ചുമാറ്റാൻ ശ്രമിച്ച അധ്യാപകന് പരിക്ക്

ദൃശ്യങ്ങള്‍ പകര്‍ത്താനെത്തി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കാറിനെ വലംവെച്ച് കാട്ടാനകൾ | Wild Elephant