ഇപ്പോൾ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ റിസൾട്ട് ആറുമാസത്തിനകം കാണാൻ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. പിണറായി വിജയനെതിരായി കേസെടുക്കണമെന്ന ഇ ഡി ശുപാർശ കെപിസിസി യോഗം ചർച്ച ചെയ്ത ശേഷമായിരുന്നു പ്രതികരണം. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച സാഹചര്യത്തെക്കുറിച്ച് സണ്ണി ജോസഫ് വിശദീകരിച്ചു.

എൽഡിഎഫ് സർക്കാർ കരാർ ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണം. ഇപ്പോൾ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ റിസൾട്ട് ആറുമാസത്തിനകം കാണാൻ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഓണക്കാലത്തെ പ്രവർത്തനത്തിൽ ഉൾപ്പെടെ യോഗത്തിൽ സർക്കാരിന് അഭിനന്ദനമുണ്ടായി.