Asianet News MalayalamAsianet News Malayalam

ലൈഫ് 2020 : നടപടികളിലേക്ക് സ‍ര്‍ക്കാര്‍, ലക്ഷ്യം 106000 വീടുകൾ, അതിദരിദ്രര്‍ക്കും എസ് സി- എസ്ടി ക്കും മുൻഗണന

ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാര്‍ ഒപ്പിടും. പട്ടികജാതി പട്ടികവര്‍ഗ മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതിദരിദ്രരായി സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്കും മുൻഗണന നല്‍കും.

will build 106000 houses in life mission 2020 project
Author
First Published Oct 16, 2022, 3:56 PM IST

തിരുവനന്തപുരം : ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന നടപടികളിലേക്ക് കടക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാര്‍ ഒപ്പിടും. പട്ടികജാതി പട്ടികവര്‍ഗ മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതിദരിദ്രരായി സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്കും മുൻഗണന നല്‍കും. ഉന്നതയോഗത്തിലാണ് തീരുമാനം. ലൈഫ് മിഷൻ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങൾ ഒരു മാസത്തിനുള്ളില്‍ കൈമാറും. ഈ സാമ്പത്തിക വര്‍ഷം 1,06,000 വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പട്ടിക വർഗസങ്കേതങ്ങളിൽ വീടുവയ്ക്കുന്ന പട്ടിക വർഗ വിഭാഗത്തിലുള്ളവര്‍ക്ക് ആറ് ലക്ഷം രൂപയാണ്‌ ധനസഹായം. മറ്റുള്ളവർക്ക്‌ നാല് ലക്ഷം രൂപ സര്‍ക്കാര്‍ നൽകും.

 പാർട്ടി പാതകയ്ക്കൊപ്പം ദേശീയ പതാകയും; സിപിഐ പാർട്ടി കോൺഗ്രസിന് തുടക്കമായി, ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം

അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി, ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേര്‍ക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം. ലൈഫ് മിഷൻ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കള്‍ക്ക് കൈമാറും. ഈ സാമ്പത്തിക വര്‍ഷം 1,06,000 വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പട്ടിക വർഗസങ്കേതങ്ങളിൽ വീടുവെക്കുന്ന പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക്‌‌ ആറ് ലക്ഷം രൂപയാണ്‌ ധനസഹായം. മറ്റുള്ളവർക്ക്‌ നാല് ലക്ഷം രൂപയാണ് വീട് നിര്‍മ്മിക്കാൻ സര്‍ക്കാര്‍ നല്‍കുന്നത്. എല്ലാ മനുഷ്യർക്കും അടച്ചുറപ്പുള്ള വീട്‌ എന്ന ലക്ഷ്യം മുൻനിർത്തിയാണ്‌ സർക്കാർ പ്രവർത്തിക്കുന്നതെന്ന്
മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലോകത്ത് മറ്റെവിടെയും ഇത്രയും വിപുലമായ ഒരു ഭവനപദ്ധതി മാതൃക ഇല്ല. നവകേരളത്തിലേക്കുള്ള കുതിപ്പിലെ നിര്‍ണായക ചുവടുവെപ്പാകും ലൈഫ് 2020 പദ്ധതിയെന്നും മന്ത്രി പറഞ്ഞു. 

വിട്ടുവീഴ്ച വേണ്ട, പ്രായപരിധി നടപ്പാക്കാന്‍ സിപിഐ; പ്രത്യേക ക്ഷണിതാവിന് സാധ്യത, കേരളം എതി‍ര്‍ത്തേക്കും

ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് പൂര്‍ത്തിയായത്. ലൈഫിന്‍റെ ഒന്നാംഘട്ടത്തില്‍ പേരുള്ള, ഇനിയും കരാറില്‍ ഏര്‍പ്പെടാത്ത ഭൂമിയുള്ള ഭവനരഹിതര്‍ 4360ആണ്. സി ആര്‍ ഇ‍സെഡ്, വെറ്റ്ലാൻഡ് പ്രശ്നങ്ങള്‍ മൂലം കരാറിലെത്താത്തവരുടെ ഓരോരുത്തരുടെയും വിഷയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങള്‍ മൂലമോ താത്പര്യമില്ലാത്തതിനാലോ കരാറില്‍ ഏര്‍പ്പെടാത്തവരുടെ വിശദാംശങ്ങള്‍ പഠിച്ച് കരാറിലെത്താനോ, ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 'മനസോടിത്തിരി മണ്ണ്'
പദ്ധതിയിലൂടെ നിലവില്‍ ലഭിച്ച സ്ഥലം, ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ ഭൂമി സംഭാവന ചെയ്യാൻ പൊതുജനങ്ങളും സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Follow Us:
Download App:
  • android
  • ios