Asianet News MalayalamAsianet News Malayalam

ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിലെ ചടങ്ങുകൾ ഓൺലൈൻ സ്ട്രീം ചെയ്യുന്നത് പരി​ഗണിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസിൻ്റെ കരകയറാൻ കേരളം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സ്വാമി സന്ദീപാനന്ദ​ഗിരിയാണ് ഈ നിർദേശം മന്ത്രിയുടെ മുൻപിൽ അവതരിപ്പിച്ചത്.

Will check the possibility of live web stream from major temples
Author
Thiruvananthapuram, First Published Apr 12, 2020, 6:05 PM IST

തിരുവനന്തപുരം: ഗുരുവായൂർ അടക്കമുള്ള പ്രധാനക്ഷേത്രങ്ങളിലെ വഴിപാട് ചടങ്ങുകൾ ഓൺലൈനായി ലൈവ് സ്ട്രീം ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് ദേവസ്വം-ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ കരകയറാൻ കേരളം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സ്വാമി സന്ദീപാനന്ദ​ഗിരിയാണ് ഈ നിർദേശം മന്ത്രിയുടെ മുൻപിൽ അവതരിപ്പിച്ചത്. ഇതിനോട് മന്ത്രി അനുകൂലമായി പ്രതികരിക്കുകയായിരുന്നു. 

ഈസ്റ്റ‍ർ പ്രമാണിച്ചുള്ള പരിപാടികൾ ഓൺലൈനിലൂടെ കാണിക്കുകയും അതെല്ലാം എഷ്യാനെറ്റ് അടക്കമുള്ള ചാനലുകളിലും വന്നതോടെ എല്ലാവർക്കും ഇതരമതസ്ഥർക്കടക്കം കാണാനും മനസിലാക്കാനും അവസരം ലഭിച്ചു. ഇതേ മാതൃകയിൽ പ്രധാന ക്ഷേത്രങ്ങളായ ​ഗുരുവായൂർ പോലെയുള്ള സ്ഥലത്ത് ഉദയാസ്തമയ പൂജയടക്കമുള്ള ചടങ്ങുകൾ വെബ് ലൈവായി കാണിച്ചാൽ എല്ലാവർക്കും കാണാൻ അവസരമുണ്ടാക്കില്ലേ. ഇക്കാര്യം സർക്കാരിന് ആലോചിക്കാവുന്നതല്ലേ. മൂന്ന് ദേവസ്വം ബോർഡുകളേയും ഇക്കാര്യത്തിൽ ആശ്രയിക്കാം - ഇതായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ ചോദ്യം. 

ഇതിനുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ - സ്വാമി സന്ദീപാനന്ദ​ഗിരിയുടെ ഈ നിർദേശം നമ്മുക്ക് പരി​ഗണിക്കാവുന്നതാണ്. നിലവിൽ ശബരിമലയിലും ​ഗുരുവായൂരിലും വഴിപാടുകൾ ബുക്ക് ചെയ്യാൻഓൺ ലൈൻ സൗകര്യമുണ്ട്. ഇപ്പോൾ വത്തിക്കാനിൽ നിന്നും വന്ന പോലെ പ്രധാന ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകൾ ഓൺലൈനായി എല്ലാവർക്കും കാണാനുള്ള അവസരം ഒരുക്കുന്നതാണ്. 

Follow Us:
Download App:
  • android
  • ios