Asianet News MalayalamAsianet News Malayalam

'അന്വേഷണവുമായി പൂർണമായി സഹകരിക്കും, ആക്രമണം ഞെട്ടലുണ്ടാക്കി'; യഹോവയുടെ സാക്ഷികളുടെ ദേശീയ വക്താവ് ജോഷ്വാ ഡേവിഡ്

ഡൊമിനിക് മാർട്ടിൻ ഏത് കോൺഗ്രഗഷൻ അംഗമായിരുന്നു എന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മാർട്ടിൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്, അതിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

Will fully cooperate with the investigation national spokesperson on kalamassery bomb blast sts
Author
First Published Oct 30, 2023, 1:35 PM IST

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി ബോംബ് സ്ഫോടന സംഭവത്തിൽ പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് യഹോവയുടെ സാക്ഷികളുടെ ദേശീയ വക്താവ് ജോഷ്വാ ഡേവിഡ്. ഇന്നലെ നടന്ന ആക്രമണം ഞെട്ടൽ ഉളവാക്കുന്നതാണെന്നും ജോഷ്വാ ഡേവിഡ് പറഞ്ഞു. ഡൊമിനിക് മാർട്ടിൻ ഏത് കോൺഗ്രഗഷൻ അംഗമായിരുന്നു എന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മാർട്ടിൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്, അതിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

അന്വേഷണം നടക്കട്ടെ എന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കും എന്നുമായിരുന്നു ജോഷ്വാ ഡേവിഡിന്റെ പ്രതികരണം. യഹോവയുടെ സാക്ഷികൾ സമാധാനകാംക്ഷികളാണെന്നും ഒരിക്കലും ഞങ്ങൾക്ക്‌ അക്രമം പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കൊപ്പം നിൽക്കും. അവർക്ക് വേണ്ട സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. 

'മാർട്ടിൻ അതു പറഞ്ഞത് കൊണ്ട് കേരളം രക്ഷപ്പെട്ടു, മാധ്യമങ്ങൾ പക്വത കാണിക്കണം'; സാദിഖ് അലി ശിഹാബ് തങ്ങൾ

ഒറ്റക്കെട്ടായി കേരളം! 'സമാധാനവും സാഹോദര്യവും ജീവൻ കൊടുത്തും നിലനിർത്തും'; പ്രമേയം പാസാക്കി സർവ്വകക്ഷി യോഗം

മാർട്ടിൻ ഏത് കോൺ​ഗ്രി​ഗേഷൻ അംഗമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടില്ല, അക്രമം ഞങ്ങളുടെ വഴിയല്ല'

 

Follow Us:
Download App:
  • android
  • ios