അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്കും കുറെ കാര്യം പറയാനുണ്ടെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും പി. ബാലചന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് സംവിധായകൻ പി. ബാലചന്ദ്രകുമാര്‍. തൊണ്ടി മുതല്‍ വീട്ടില്‍ കൊണ്ടു പോയി പരിശോധിക്കുന്ന അപൂര്‍വരിൽ അപൂര്‍വരായ ജഡ്ജിമാരാണ് നമ്മുടെ കോടതികളിലുള്ളതെന്നും ബാലചന്ദ്രമേനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്.

എന്നാല്‍, അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമുക്കിപ്പോള്‍ ഉള്ളതെന്ന് തോന്നുകയാണ്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ നടക്കുമോ? ഒരു തൊണ്ടി മുതല്‍ വീട്ടില്‍കൊണ്ടുപോയി പരിശോധിച്ച സംഭവമാണ് നടന്നത്. ഇതില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്കും കുറെ കാര്യം പറയാനുണ്ട്. നീതി ലഭിക്കും വരെ പോരാട്ടം തുടരും.നീതി നടപ്പാക്കണമെന്നാണ് ആഗ്രഹം. സത്യം ഒരു പരിധിവരെ തനിക്കറിയാമെന്നും അതിനാല്‍ കുറ്റവാളി ശിക്ഷിക്കപ്പെടുമോ എന്ന ആകാംക്ഷയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അവൻ പൊരുതി ധീരമായി തന്നെ, എന്നിട്ടും മരണം ജീവനെടുത്തു; കുഴല്‍ കിണറില്‍ വീണ 6വയസുകാരനെ രക്ഷിക്കാനായില്ല

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews