വേണു സന്തുഷ്ടനാണെന്നും നിരാശയില്ലെന്നും മുകളിലേക്ക് പോകാൻ ഇനിയും സമയമുണ്ടെന്നും അവർ വ്യക്തമാക്കി.

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് ദീപ ദാസ് മുൻഷി. പുറത്ത് വന്ന എംഎൽഎമാരുടെ പിന്തുണ കണക്കുകൾ യഥാർത്ഥമല്ലെന്നും ദീപ ദാസ് മുൻഷി വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിനായി ഗവർണറെ ഉടൻ സമീപിക്കും. രമേശ് ചെന്നിത്തലയുമായി സംസാരിക്കും. എല്ലാവരും ഒന്നിച്ച് നിൽക്കും. പുറത്ത് വന്ന എംഎൽഎമാരുടെ പിന്തുണ കണക്കുകൾ യഥാർത്ഥമല്ല. എംഎൽഎമാർ ഹൈക്കമാന്റിനെ ചുമതലയേൽപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രിസഭാ രൂപീകരണത്തിൽ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു. കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്. വേണു സന്തുഷ്ടനാണെന്നും നിരാശയില്ലെന്നും മുകളിലേക്ക് പോകാൻ ഇനിയും സമയമുണ്ടെന്നും അവർ വ്യക്തമാക്കി. കെ സി വേണുഗോപാലിന് യാതൊരുവിധ മാനസിക വ്യഥയില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred