ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട അവസ്ഥ കെപിസിസിക്ക് ഇല്ല. അങ്ങനെ തരംതാഴുകയും ഇല്ലെന്ന് കെ സുധാകരൻ പറഞ്ഞു

തിരുവനന്തപുരം : ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട അവസ്ഥ കെപിസിസിക്ക് ഇല്ല. അങ്ങനെ തരംതാഴുകയും ഇല്ല. കമ്മീഷനെ വച്ച് തീവ്രത അളക്കില്ല. അത് കോൺഗ്രസിന്‍റെ നിലപാട് അല്ല .ഇതൊക്കെ സിപിഎം ചെയ്യുന്നതാണ്. കുറ്റം ചെയ്തവർക്കെതിരെ കോൺഗ്രസ് നടപടി എടുക്കും. വിശദീകരണം വൈകിയാൽ അതിനു കാക്കാതെ നടപടി എടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്താണ് സംഭവിച്ചതെന്നതിൽ എംഎൽഎയുടെ ഭാഗം കേൾക്കാനാണ് വിശദീകരണം തേടിയത്. പക്ഷേ വിശദീകരണം കിട്ടിയിട്ടില്ല. ഫോണിലും കിട്ടുന്നില്ല. നിലവിലെ നിയമനടപടിയെ മറികടക്കാനാകും ഒളിവിൽ പോയത്. കെപിസിസി അംഗം മാത്രമാണെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും കെ സുധാകരൻ പറഞ്ഞു

'എൽദോസിനെ ഫോണില്‍ കിട്ടുന്നില്ല'; പാര്‍ട്ടി സ്ത്രീപക്ഷത്ത്, എംഎല്‍എയുടെ വിശദീകരണം കേള്‍ക്കുമെന്ന് സതീശന്‍