Asianet News MalayalamAsianet News Malayalam

സ്ത്രീധന പീഡന പരാതി അട്ടിമറിച്ചു, പൊലീസിനെതിരെ പരാതിയുമായി യുവതി

കോടതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പൊലീസ്  കേസന്വേഷിച്ചത്. മകളോട് മോശമായി പെരുമാറിയ കാര്യം പോലും പൊലീസ് മുഖവിലക്കെടുത്തില്ലെന്നും യുവതി ആരോപിച്ചു.

woman alleged that police did not inquire dowry harassment complaint
Author
First Published Dec 6, 2022, 1:53 PM IST

തിരുവനന്തപുരം : ഭർതൃവീട്ടിലെ അതിക്രമങ്ങൾക്കും സ്ത്രീധന പീഡനത്തിനുമെതിരായ പരാതിയിലെ അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി യുവതി. ഭർത്താവും വീട്ടുകാരും ചേർന്ന് വീട്ടിനുള്ളിൽവെച്ച് മർദ്ദിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലെ അന്വേഷണം വെഞ്ഞാറമ്മൂട് പൊലീസ് അട്ടിമറിച്ചെന്നാണ് യുവതിയുടെ പരാതി. ബന്ധുക്കളടക്കം ഉൾപ്പെട്ട കേസിൽ ഭർത്താവിനെതിരെ മാത്രം കുറ്റപത്രം സമർപ്പിച്ചതോടെയാണ് പൊലീസിനെതിരെ യുവതി രംഗത്തെത്തിയത്. 

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നെടുമങ്ങാട് കോടതിയിലും പൊലീസിലുമായിരുന്നു യുവതി നേരത്തെ പരാതി നൽകിയത്. ഈ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരം വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. 

പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി; ഉടമകള്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ്

യുവതിയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരം ഭർത്താവിനെയും അമ്മയെയും സഹോദരിയെയും പ്രതിയാക്കിയായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം പൊലീസ്, ഭർത്താവ് വെഞ്ഞാറമൂട് സ്വദേശി അക്ബർ ഷായെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയത്. ഇതിലൂടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നാണ് യുവതിയുടെ ആരോപണം. പരാതിക്കൊപ്പം നൽകി ഭർത്താവ് ഉപദ്രവിക്കുന്നതിന്റെ ദ്യശ്യങ്ങൾ പൊലീസ് മുഖവിലക്കെടുത്തില്ല. മകളോട് മോശമായി പെരുമാറിയ കാര്യം പോലും പൊലീസ് കാര്യമായെടുത്തില്ലെന്നും  പുനരന്വേഷണം ആവശ്യപെട്ട് റൂറൽ എസ്പിക് നൽകിയ പരാതിയിലുണ്ട്. 


 

Follow Us:
Download App:
  • android
  • ios