തിരുവനന്തപുരം: ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ മർദ്ദിച്ചെന്ന് പരാതി നൽകിയ വീട്ടമ്മ പിന്നീട് പിൻവാങ്ങി. തന്‍റെ വീട്ടിൽ എംഎൽഎയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചു എന്നുമായിരുന്നു വീട്ടമ്മയുടെ പരാതി. 

ഭർത്താവിന്‍റെ അടുത്ത സുഹൃത്തായ എംഎൽഎ വീട്ടിലെ സ്ഥിരം സന്ദർശകനാണെന്നും പരാതിയിൽ പറയുന്നുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പിക്കായിരുന്നു ഉച്ചയോടെ പരാതി നൽകിയത്. എന്നാൽ പരാതി സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വീട്ടമ്മ പിൻവാങ്ങി. വൈകീട്ട് തനിക്ക് പരാതിയില്ലെന്ന്  ഡിവൈഎസ്പി ഓഫീസിൽ എത്തി വീട്ടമ്മ എഴുതി നൽകി.