പുല്‍പ്പള്ളി: വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. വയനാട് പുൽപ്പള്ളിയിലാണ് സംഭവം. ചെറ്റപ്പാലം ചെറുപുരയ്ക്കൽ മായാ ശങ്കരന്‍റേതാണ് മൃതദേഹം. 65 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.