ബുധനാഴ്ച വൈകുന്നേരം നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിലാണ് അപകടം. സ്‌കൂട്ടറില്‍ ദമ്പതികള്‍ സഞ്ചരിക്കവെ സ്‌കൂട്ടറിന്റെ പിന്‍ഭാഗത്തെ ടയര്‍പൊട്ടിത്തെറിക്കുകയായിരുന്നു.
കോഴിക്കോട്: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ സ്‌കൂട്ടറിന്റെ ചക്രം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഭാര്യ ടിപ്പര്‍ ലോറി കയറി മരിച്ചു. കായക്കൊടി സ്വദേശിനി കുറ്റിക്കാട്ടില്‍ സുലൈഖ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിലാണ് അപകടം.
സ്‌കൂട്ടറില്‍ ദമ്പതികള്‍ സഞ്ചരിക്കവെ സ്‌കൂട്ടറിന്റെ പിന്‍ഭാഗത്തെ ടയര്‍പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ റോഡില്‍വീണ സുലൈഖയുടെ ദേഹത്തുകൂടി സിമന്റ് കയറ്റിവരുകയായിരുന്ന ടിപ്പര്‍ ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വടകര ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്‌കൂട്ടര്‍ ഓടിച്ച സുലൈഖയുടെ ഭര്‍ത്താവ് മഹമൂദ് പരിക്കുകളോട് രക്ഷപ്പെട്ടു.
