ചൊക്ലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

കണ്ണൂർ: കണ്ണൂര്‍ ചൊക്ലിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശിയായ ഇരുപത്തിയാറുകാരി ഷഫ്നയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുല്ലാക്കരയിലെ ഭർതൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. 

കാരപ്പൊയിൽ റിയാസിന്‍റെ ഭാര്യയാണ് ഷഫ്ന. നാല് വയസ്സുളള മകളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ചൊക്ലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.