കാസർകോട്: കാസർകോട് കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വയോധിക മരിച്ചു. മഞ്ചേശ്വരം ഉധ്യോവർ സ്വദേശി ടി എസ് മൊയ്തീൻ്റെ ഭാര്യ ആമിനയാണ് മരിച്ചത്. ഈ മാസം 26നാണ് ആമിന ഗോവയിലെ മകളുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയത്. ആരോഗ്യവകുപ്പ് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽയികിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു മരണം. ഇവരുടെ സ്രവം കൊവിഡ് 19 പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.