തിരുവനന്തപുരം: യുവതിക്ക് താമസിക്കാൻ ഫ്ലാറ്റ് എടുത്ത് നൽകിയതിന്റെ പേരിൽ അന്വേഷണ വിധേയമായി പൊലസുകാരൻ സസ്പെൻഡ് ചെയ്യപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി. താൻ പറഞ്ഞ കാര്യങ്ങളൊന്നുമല്ല അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർ മൊഴിയായി രേഖപ്പെടുത്തിയതെന്ന് യുവതി പറയുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയെന്ന് ആരോപിച്ച് ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻ‌ഡ് ചെയ്തത്. 

എന്നാൽ തന്നെ ആരും തട്ടിക്കൊണ്ട് വന്നിട്ടില്ലെന്നും സുഹൃത്തായ പൊലീസ് ഉദ്യോ​ഗസ്ഥന്റെ സസ്പെൻഷൻ ഉത്തരവിൽ തന്നെക്കുറിച്ചുള്ള പരാമർശങ്ങൾ അപമാനിക്കുന്ന രീതിയിലാണെന്നും യുവതി പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതി യാഥാർത്ഥ്യമല്ലെന്നും സം​ഗീതത്തിനായി കൂടുതൽ സമയം ചെലവഴിക്കേണ്ടതിന് സ്വന്തം നിലയിൽ ഫ്ലാറ്റെടുത്ത് മാറുകയായിരുന്നു എന്നും യുവതി പറയുന്നു. അന്വേഷണത്തിന് ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർ തന്നോട് അപമര്യാദയായി പെരുമാറിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. വനിതാ പൊലീസ് ഉദ്യോ​ഗസ്ഥരില്ലാതെയാണ് മൊഴിയെടുക്കാൻ ഫ്ലാറ്റിലെത്തിയത്. ഈ പരാതികളെല്ലാം ഉൾപ്പെടുത്തി യുവതി കമ്മീഷണർക്കെതിരെ ഐജിക്ക് പരാതി നൽകിയിരുന്നു. 

പ്രായപൂര്‍ത്തിയായ തനിക്ക് വീട് സ്വന്തമായി വാടകയ്ക്കെടുത്ത് താമസിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റൊരാള്‍ തനിക്ക് വീട് വാടകയ്ക്കെടുത്തു തന്നെന്നും അവിടെ സ്ഥിര സന്ദര്‍ശകനാണെന്നും പൊലീസ് റിപ്പോര്‍ട്ട് ചെയ്തത് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പൊലീസുകാരനോടുള്ള പക തീര്‍ക്കാന്‍ തന്നെ അപമാനിക്കുകയാണെന്നും യുവതി പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയായ തനിക്ക് വീട് സ്വന്തമായി വാടകയ്ക്കെടുത്ത് താമസിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റൊരാള്‍ തനിക്ക് വീട് വാടകയ്ക്കെടുത്തു തന്നെന്നും അവിടെ സ്ഥിര സന്ദര്‍ശകനാണെന്നും പൊലീസ് റിപ്പോര്‍ട്ട് ചെയ്തത് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പൊലീസുകാരനോടുള്ള പക തീര്‍ക്കാന്‍ തന്നെ അപമാനിക്കുകയാണെന്നും യുവതി പരാതിയില്‍ പറയുന്നു.  യുവതിയുടെ പരാതിയിൽ ഉത്തരമേഖല ഐജി അശോക് യാദവ്, കമ്മീഷണർ എ വി ജോർജ്ജിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.