Asianet News MalayalamAsianet News Malayalam

ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ

ആയൂരിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ നടത്തുന്ന ക്ലിനിക്കിൽ വീട്ടമ്മ ചികിത്സയ്‍ക്കെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ ഹോം ക്വാറന്‍റീനിലാക്കിയത്.

woman under covid quarantine commit suicide in kollam
Author
Kollam, First Published Jul 22, 2020, 11:54 AM IST

കൊല്ലം: കൊല്ലത്ത് ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഇളമാട് അമ്പലമുക്ക് സുനിൽ ഭവനിൽ ഗ്രേസി (62) ആണ് മരിച്ചത്.

ആയൂരിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ നടത്തുന്ന ക്ലിനിക്കിൽ ഗ്രേസി ചികിത്സയ്‍ക്കെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ ഹോം ക്വാറന്‍റീനിലാക്കിയത്. ഇരുനില വീടിന്‍റെ മുകൾ നിലയിൽ മറ്റു ബന്ധുക്കളും താഴത്തെ നിലയില്‍ ഗ്രേസിയുമാണ് താമസിച്ചിരുന്നത്. ഇവരെ രാവിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. 

Also Read: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മാത്രം നാല് മരണം

കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചവർക്ക് പുറമെ ദുരൂഹമായ മരണങ്ങളും ഇതിലുൾപ്പെടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം മൂന്ന് പേരാണ് ആത്മഹത്യ ചെയ്തത്.

വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. ചെറിയ ഒരു ശ്രദ്ധകുറവ് പോലും അങ്ങനെയുള്ളവരെ അപകടത്തിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Also Read: കൊവിഡ് കാലത്തെ ആത്മഹത്യ; ഇതുവരെ ജീവനൊടുക്കിയത് 11 പേർ, തലസ്ഥാനത്ത് മാത്രം 4 പേർ

Follow Us:
Download App:
  • android
  • ios