കണ്ണൂർ: ചക്കരക്കല്ലിൽ പിഞ്ചു കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി .  അഞ്ചര മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചക്കരക്കല്ല് സോന റോഡ് സ്വദേശി രാജീവിന്റെ ഭാര്യ പ്രസീനയാണ് അഞ്ചര മാസം പ്രായമായ പെൺകുഞ്ഞ് ജാൻവി രാജിനേയും എടുത്ത് കിണറ്റിൽ ചാടിയത്. ഫയർഫോഴ്സത്തി ഇരുവരെയും കരക്ക് കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. യുവതി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രസവ ശേഷം യുവതിക്ക് തീവ്രവിഷാദ രോഗം  ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി