വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവാവിന്‍റെ ബന്ധു വീട്ടിൽ കൊണ്ടു പോയി ബന്ധുക്കളടക്കമുളളവർ ക്രൂരമായി മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു.  

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതായി പരാതി. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവാവിന്‍റെ ബന്ധു വീട്ടിൽ കൊണ്ടു പോയി ബന്ധുക്കളടക്കമുളളവർ ക്രൂരമായി മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസിൽ പരാതിപ്പെട്ടപ്പോൾ കേസെടുക്കാത്തതിൽ മനംനൊന്ത് 24 വയസുള്ള യുവതി രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഇന്നാണ് പൊലീസ് കേസെടുത്തത്.