കുഞ്ഞു മരിച്ചു.അമ്മ സാംസിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കൊല്ലം: പത്തനാപുരത്ത് (pathanapuram) മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി (child) അമ്മ (mother) കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു (uicide attempt). പട്ടാഴി സാംസി ഭവനിൽ ഷിബുവിന്റ ഭാര്യ സാംസിയാണ് കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. കുഞ്ഞു മരിച്ചു. സാംസിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിലെ നേഴ്സാണ് സാംസി. കുണ്ടറ സ്വദേശിയായ ഭർത്താവ് വിദേശത്ത് പോയതിന് ശേഷം സ്വന്തം വീട്ടിലായിരുന്നു സാംസി താമസിച്ചിരുന്നത്. 

കുഞ്ഞിനെ ഷാളുപയോഗിച്ച് ശരീരത്തോട് ചേർത്ത് കെട്ടിയാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഈ സമയത്ത് വീട്ടിലുള്ളവർ പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയ സമയത്ത് സാംസിയെയും കുഞ്ഞിനെയും വീട്ടില്‍ കാണാതിരുന്നതോടെ സാംസിയുടെ അമ്മ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് യുവതിയെ കിണറ്റിൽ കണ്ടെത്തിയത്. പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. സാംസിയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട ഭർത്താവിന്‍റെ ആത്മഹത്യ; കാമുകന് പിന്നാലെ യുവതിയും പിടിയിൽ