Asianet News MalayalamAsianet News Malayalam

മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരുടെ പ്രയാസം മനസിലാക്കുന്നു, മുതലെടുപ്പ് അനുവദിക്കില്ല: മുഖ്യമന്ത്രി

നാട്ടിലെത്താന്‍ ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട് അതനുസരിച്ച് പ്രവര്‍ത്തിക്കണം. മുന്‍ഗണനാക്രമം അനുസരിച്ചാണ് ആളുകളെ പരിശോധന പൂര്‍ത്തിയാക്കി കടത്തി വിടുന്നത്. എല്ലാവർക്കും ഒരേ സമയം കടന്ന് വരണം എന്ന് പറയാൻ കഴിയില്ല

wont let people who coming from other state to exploit facilities says CM Pinarayi Vijayan
Author
Thiruvananthapuram, First Published May 9, 2020, 5:36 PM IST

തിരുവനന്തപുരം: മറ്റ് സംസ്ഥാനത്ത് നിന്ന് ആളുകള്‍  കേരളത്തിലേക്ക് വരുന്നതില്‍ മുതലെടുപ്പ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. എല്ലാവര്‍ക്കും നാട്ടിലെത്തണമെന്ന് ആഗ്രഹമുണ്ട്. ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ട്. അത് മനസിലാക്കുന്നു. എന്നാല്‍ നാട്ടിലെത്താന്‍ ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട് അതനുസരിച്ച് പ്രവര്‍ത്തിക്കണം. മുന്‍ഗണനാക്രമം അനുസരിച്ചാണ് ആളുകളെ പരിശോധന പൂര്‍ത്തിയാക്കി കടത്തി വിടുന്നത്.

സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമ്പോള്‍ പാസ് പോലുമില്ലാതെ അതിര്‍ത്തിയിലെത്തി ഉദ്യോഗസ്ഥരുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നത് ശരിയല്ല. പാസ് നല്‍കുന്നത് നിര്‍ത്തിയിട്ടില്ല. നിര്‍ദേശിച്ച സമയത്ത് മാത്രം അതിര്‍ത്തികളില്‍ എത്താന്‍ പാടുള്ളു. പാസില്ലാത്തവരെ മടക്കി അയക്കാനെ കഴിയൂ. എല്ലാവർക്കും ഒരേ സമയം കടന്ന് വരണം എന്ന് പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. പാസ് ലഭിക്കാതെ നിലവില്‍ ഉള്ളയിടത്ത് നിന്ന് യാത്ര പുറപ്പെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios