സമീപത്തുള്ള വ്യക്തിയുടെ വളർത്തുനായയെയും തേനീച്ച ആക്രമിച്ചു. മാരകമായി പരിക്കേറ്റ നായ ചത്തു.
പാലക്കാട്: കൊല്ലങ്കോട് കാച്ചാംകുറിശ്ശിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ച കുത്തേറ്റു. ഇരുപത്തൊന്ന് പേർക്കാണ് കുത്തേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റത്. കാച്ചാംകുറിശ്ശി പാലയങ്ങാട് എന്ന സ്ഥലത്താണ് സംഭവം. പതിവുപോലെ ജോലിക്കെത്തി ഒപ്പിടുന്ന സമയത്ത് ഒന്ന് രണ്ട് തേനീച്ചകളെത്തി ആക്രമിച്ചിരുന്നു.
തൊട്ടുപിന്നാലെ തേനീച്ചകൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. ചിലർക്ക് രണ്ടും മൂന്നും തവണ ആക്രമണമേറ്റിട്ടുണ്ട്. 21 തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇവർ സമീപത്തുള്ള കൊല്ലങ്കോട്ടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടി. ആരുടെയും ആരോഗ്യ നിലയിൽ പ്രശ്നമില്ല. സമീപത്തുള്ള വ്യക്തിയുടെ വളർത്തുനായയെയും തേനീച്ച ആക്രമിച്ചു. മാരകമായി പരിക്കേറ്റ നായ ചത്തു.
