കൊച്ചി: യൂബർ ഓഫീസ് കൊച്ചിയിലെ യൂബർ തൊഴിലാളികൾ ഉപരോധിച്ചു. അനധികൃതമായി തൊഴിലാളികളെ പിരിച്ചു വിടുന്നു, അധിക തുക കമ്മീഷൻ ഇനത്തിൽ ഈടാക്കുന്നു എന്നീ വിഷയങ്ങൾ ആരോപിച്ചായിരുന്നു ഉപരോധം.

തൊഴിലാളികൾ പ്രതിഷേധവുമായെത്തിയതോടെ  യൂബർ ഓഫീസ് അകത്ത് നിന്നും അടച്ചു. പൊലിസെത്തിയ ശേഷം തൊഴിലാളികളും യുബർ അധികാരികളുമായി അനുരഞ്ജന ചർച്ച നടത്തി. ഒരാഴ്ചക്കകം പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്.