77-ാം ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരമൊരുക്കാന്‍ ലോക മലയാളി സമൂഹം. കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ജനകീയ നായകന് ഓണ്‍ലൈനായാണ് ആദരം നല്‍കുന്നത്.

അമേരിക്ക, കാനഡ, യൂറോപ്പ് ,ഗൾഫ് ,ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം  മാതൃമലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 31 തീയതി വൈകിട്ട് 7- 30ന് (ഇന്ത്യൻ സമയം) നടക്കുന്ന പരിപാടി ഓൺലൈൻ സൂം മീറ്റിങ്ങിലൂടെയാണ് സംഘടിപ്പിക്കുന്നത്. 

ഗ്ലോബൽ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖർ  പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾക്ക് globalmalayaleemeet@gmail.com ബന്ധപ്പെടാവുന്നതാണ്.