Asianet News MalayalamAsianet News Malayalam

ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത്; പ്രത്യക്ഷപ്പെട്ടത് അർജുൻ ആയങ്കിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ, അന്വേഷണം

തുടർന്ന് ഇന്ന് വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തുകയായിരുന്നു. അതേസമയം, ആരാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ നിതിൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 
 

Wreath at BJP worker's house in Kannur After arjun Ayanki was sentenced to prison in the attempted murder case
Author
First Published Sep 4, 2024, 11:24 AM IST | Last Updated Sep 4, 2024, 11:27 AM IST

കണ്ണൂർ: കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത് കണ്ടെത്തി. അഴീക്കോട്‌ സ്വദേശി നിതിന്റെ വീട്ടുവരാന്തയിലാണ് റീത്ത് കണ്ടത്. നിതിനെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. തുടർന്ന് ഇന്ന് വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തുകയായിരുന്നു. അതേസമയം, ആരാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ നിതിൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

2017ൽ കണ്ണൂർ അഴീക്കോട് നിതിൻ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്. 7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. കണ്ണൂർ അസി. സെഷൻസ് കോടതിയുടേതാണ് വിധി. സംഭവം നടന്നത് 7 വർഷങ്ങൾക്ക് മുമ്പാണ്. അഴീക്കോട് വെള്ളക്കൽ ഭാ​ഗത്ത് നിധിൻ, നിഖിൽ എന്നീ രണ്ട് ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

വധിക്കാനെന്ന ഉദ്ദേശത്തിൽ വടിവാളുകൊണ്ടും ഇരുമ്പുവടികൊണ്ടും ഇവരെ പരിക്കേൽപിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഞ്ചുവർഷം തടവും 25000 രൂപ പിഴയുമാണ് ഇവർ ഒടുക്കേണ്ടത്. അർജുൻ ആയങ്കിയെ കൂടാതെ സജിത്, ജോബ് ജോൺസൺ, സുജിത്, ലെജിത്ത്, സുമിത്ത്, കെ. ശരത്, സി. സായൂജ് എന്നീ സിപിഎം പ്രവർത്തകർക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.  

സ്കൂളിന് അനുവ​ദിച്ച ഭൂമിയിൽ ദം ബിരിയാണി; ഹോട്ടൽ കർണാടകയിൽ പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കവുമായി കോൺ​ഗ്രസ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios