വൃതൃസ്തമായനിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതെന്തെന്ന് സി പി എം അറിയുന്നില്ല
കോഴിക്കോട്: വിമര്‍ശനമുന്നയിക്കുന്നവരോടുള്ള സി പി എം പ്രവര്‍ത്തകരുടെ അസഹിഷ്ണുതയ്ക്കെതിരെ പ്രതികരിച്ച് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ രംഗത്ത്. വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ മുഴുവന്‍ സംഘിയാക്കുന്ന രീതി സി പി എം അനുഭാവികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൃതൃസ്തമായനിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതെന്തെന്ന് സി പി എം അറിയുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചൂണ്ടികാട്ടി.
കല്‍പ്പറ്റ നാരായണന്‍റെ കുറിപ്പ്
സിപിഎമ്മിനെ ആരെങ്കിലും വിമർശിച്ചാൽ വിമർശകനെ സംഘിയാക്കുകയാണ് പാർട്ടി അനുഭാവികളുടെ രീതി. ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമർശകന്റെ തലയിൽ വെച്ച് അവർ ധനൃരാകും. പ്രിയനന്ദന്റെ തലയിലൊഴിച്ച ദ്രാവകത്തേക്കാൾ നാറുന്ന ഈ പദപട്ടാഭിഷേകത്താൽ സഖാക്കൾ എന്താണ് നേടുന്നത്? സിപിഎമ്മിന്റേയും ഉറ്റ ശത്രുക്കളായ ആര്‍ എസ് എസിന്റേയും മാത്രം നാടാണിതെന്നോ. either cpm or rss എന്നതാണോ മലയാളിക്ക് സാദ്ധൃമായ ഏക identity? എല്ലാവർക്കും ഇടമുള്ള, വിയോജിപ്പുകൾക്കിടമുള്ള ഒരു നാട് നിങ്ങൾ ഇല്ലാതാക്കുകയാണ്. വൃതൃസ്തമായ നിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല.
