വീഴ്ചയിൽ ഇടുപ്പെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കൊച്ചി: സാഹിത്യക്കാരൻ എംകെ സാനുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എംകെ സാനു.
വീഴ്ചയിൽ ഇടുപ്പെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ന്യുമോണിയ ബാധയുണ്ടെന്നും ശ്വാസ തടസം ഉണ്ടെന്നുമാണ് മെഡിക്കൽ ബുളളറ്റിനിൽ വ്യക്തമാക്കുന്നത്. ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ് ഇപ്പോഴുളളത്.


