കണ്ണൂർ: കർണ്ണാടക രാഷ്‌ട്രീയം വിവാദങ്ങളിൽ കലങ്ങിമറിയുമ്പോൾ ബിജെപി നേതാവായ  യെദ്യൂരപ്പയുടെ പേരിൽ കേരളത്തിലെ തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ. പാർട്ടിയിലെ വിശ്വസ്‌തരാണ് പ്രത്യേക വഴിപാടുകൾ ദിവസങ്ങളായി നടത്തുന്നത്.

മുൻപ് ഒട്ടേറെ തവണ രാജരാജേശ്വര ക്ഷേത്രത്തിൽ യെദ്യൂരപ്പ ദർശനം നടത്തിയിട്ടുണ്ട്. ഒരു വിശ്വസ്ത സുഹൃത്ത് വഴിയാണു ഇപ്പോൾ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം അനിഴം നക്ഷത്രക്കാരനായ യെദ്യൂരപ്പയുടെ പേരിൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം സമർപ്പണം നടത്തി.

ഏതാനും ദിവസങ്ങളായി മറ്റൊരു പ്രധാന വഴിപാടായ പട്ടം താലി സമർപ്പണവും നെയ്‌വിളക്ക് സമർപ്പണവും നടത്തുന്നുണ്ട്. കർണാടക നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതു വരെ പ്രാർഥന തുടരും. വിശ്വാസ വോട്ടെടുപ്പിൽ ബിജെപി വിജയിച്ചാൽ അടുത്ത ദിവസം തന്നെ യെദ്യൂരപ്പ ക്ഷേത്രത്തിൽ എത്തുമെന്നാണു വിവരം.