എറണാകുളം, തൃശൂര്‍ എന്നി ഒഴികയുള്ള 12 ജില്ലകളിലാണ് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ എന്നി ഒഴികയുള്ള 12 ജില്ലകളിലും യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. വടക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ പ്രദേശങ്ങളിലെ മത്സ്യ ബന്ധനം ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.