Asianet News MalayalamAsianet News Malayalam

കാലവർഷം വീണ്ടും സജീവമാകുന്നു: ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് മൂന്ന് ദിവസം ജാഗ്രത

കോഴിക്കോട് ജില്ലയിൽ  ഈ മാസം 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം

Yellow alert declared in 9 districts kozhikode in high alert
Author
Kozhikode, First Published Jun 10, 2020, 5:17 PM IST

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ  ഈ മാസം 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്ക് സാധ്യത ഉള്ളതിനാൽ തീര പ്രദേശത്തും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു. 

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തെക്കന്‍ കേരലത്തില്‍ മഴ കുറവായിരിക്കും. കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ നല്ല നിലയ്ക്ക് മഴ ലഭിക്കും. 

കോട്ടയം എറണാകുളം.,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യോല്ലോ അലര്‍ട്ട്. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പൊന്നുമില്ല. അതേ സമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ 15 ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ സ്ഥാപിച്ചു. മഴയുടെ അളവ്, കാറ്റിന്‍റെ വേഗത,ദിശ.അന്തരീക്ഷ ആര്‍ദ്രത തുടങ്ങിയ വിവരങ്ങള്‍ ഇതോടെ തത്മസമയം ലഭ്യമാകും.

Follow Us:
Download App:
  • android
  • ios