തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും
തിരുവനന്തപുരം:അറബികടലിൽ വീണ്ടും പടിഞ്ഞാറൻ കാറ്റ് സജീവമായതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആയിരിക്കും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മൺസൂൺ ശക്തിപ്പെടുത്തുന്ന MJO ( Madden Julian Oscillation ) എത്തുന്നുവെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.. അത് ചൈന കടലിൽ തമ്പടിക്കുന്നത്തോടെ മൺസൂൺ കാറ്റ് ശക്തി പ്രാപിക്കും. ബംഗാൾ ഉൾകടലിൽ തുടരെ തുടരെ ന്യൂനമർദങ്ങൾ ഉണ്ടായേക്കും. തമിഴ്നാട് തീരത്തേക്കും ആന്ധ്രാ തീരത്തേക്കും ന്യൂനമർദങ്ങൾ എത്തുന്നതോടെ മഴ ശക്തമാകും.സെപ്റ്റംബർ മുഴുവൻ ഈ പ്രതിഭാസം തുടരാൻ സാദ്ധ്യതയുണ്ടെന്നും വിദഗദ്ധര്‍ വിലയിരുത്തുന്നു.
കനത്ത മഴ, മിന്നൽ പ്രളയം; വടക്കേ ഇന്ത്യയിൽ മരണം അമ്പതായി, മധ്യപ്രദേശിൽ 39 ജില്ലകളിൽ റെഡ് അലർട്ട്
വടക്കേ ഇന്ത്യയിൽ മഴക്കെടുതികൾ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. മിന്നൽ പ്രളയവും കനത്ത മഴയും ജനജീവിതം താറുമാറാക്കിയ ഹിമാചലിൽ മാത്രം 27 പേർ മരിച്ചു. ജാർഖണ്ഡിൽ ആറ് കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം പേരെ കാണാതായി. മഴ കനത്തതോടെ മധ്യപ്രദേശിലെ 39 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യപ്രദേശിലേക്ക് നീങ്ങിയതോടെ ഒഡീഷ, ജാർഖണ്ഡ്, സംസ്ഥാനങ്ങൾക്ക് പുറമെ മധ്യപ്രദേശ്, ഛത്തീസ്‍ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും മഴ കനത്തു. നർമദാ നദി കരകവിഞ്ഞൊഴുകിയതോടെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയ സമാനമായ സാഹചര്യമാണ്. ഭോപ്പാൽ ഉജ്ജയിൻ ഉൾപ്പെടെ 39 ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ജാർഖണ്ഡിലെ തെക്കൻ മേഖലകളിൽ വെള്ളം കയറിയതോടെ ഇവിടെ നിന്നും 25,000 പേരെ മാറ്റി പാർപ്പിച്ചു. പാലമു, ഹസാരിബാഗ് ജില്ലകളിലായി വെള്ളക്കെട്ടിൽ നീന്താനിറങ്ങിയ ആറു കുട്ടികൾ മുങ്ങി മരിച്ചു. രാജസ്ഥാനിലെ ടോങ്ക് മേഖലയിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. ഒഡീഷയിലെ ബാലസോർ ജില്ലയിൽ പ്രളയത്തെ തുടർന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
