ഇടുക്കിയിലും പത്തനംതിട്ടയിലും വൈകുന്നേരം വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതു കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ അറിയിപ്പിൽ പറയുന്നു. 

ഏഴ് ജില്ലകളിൽ ഇന്ന് മാത്രമാണ് യെല്ലോ അലർട്ട് എങ്കിൽ ഇടുക്കി ജില്ലയിൽ ഇന്നും നാളെയും അലർട്ട് ബാധകമാണ്. ഇടുക്കിയിൽ ഉച്ചയോട് കൂടി ശക്തമായ മഴ ആരംഭിച്ചതായാണ് അവിടെ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.