തിരുവനന്തപുരം: ചെന്നൈയിൽ നിന്നെത്തി ക്വാറന്റീൻ കാലാവധി പൂർത്തീകരിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുവായൂർ കോട്ടപ്പടി സ്വദേശി  അനീഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. ജൂൺ 25 നാണ് ഇദ്ദേഹം ചെന്നൈയിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് ഗുരുവായൂരിലെ കെടിഡിസി ടമറിന്റ് ഹോട്ടലിൽ ക്വാറന്റീനിലായിരുന്നു.

14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിശോധനയിൽ ഫലം പോസറ്റീവാകുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 228 പേർ രോഗമുക്തി നേടി. ഇന്നത്തോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 10,275 ആയി. ഇന്ന് 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.