മുഖ്യമന്തി പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു സംഭവം. യുവാവ് സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. 

തൃശൂർ: വടക്കാഞ്ചേരിയിൽ നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. മുഖ്യമന്തി പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു സംഭവം. യുവാവ് സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെ തടഞ്ഞു സ്ഥലത്തു നിന്നും നീക്കി. പിന്നീട് കസ്റ്റഡിയിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് പറഞ്ഞാണ് യുവാവ് സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചതെന്നാണ് പറയുന്നത്. 

'മുഖ്യമന്ത്രിക്ക് സദ്ബുദ്ധി തോന്നാൻ' ലൈഫ് ഫ്ലാറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് കോൺഗ്രസിന്‍റ പ്രാ‌ർത്ഥന

https://www.youtube.com/watch?v=Ko18SgceYX8