അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ലൈസൻസിന്റെ ഉടമയായ അവിനാശ് ആനന്ദിന്റെ അച്ഛനിൽ നിന്ന് പൊലീസ് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയാണ് പൊലീസ് വിവരങ്ങൾ എടുത്തത്.
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി സമീപത്തുനിന്ന് ലഭിച്ച ലൈസൻസിന്റെ ഉടമയായ യുവാവിൻ്റെ അച്ഛൻ. ഡിഎൻഎ പരിശോധന കഴിയാതെ അസ്ഥികൂടം മകന്റേത് ആണോയെന്ന് പറയാൻ കഴിയില്ല. 2017 ന് ശേഷം മകനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും അവിനാശ് ആനന്ദിന്റെ അച്ഛൻ ആനന്ദ് കൃഷ്ണൻ പറഞ്ഞു. അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ലൈസൻസിന്റെ ഉടമയായ അവിനാശ് ആനന്ദിന്റെ അച്ഛനിൽ നിന്ന് പൊലീസ് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയാണ് പൊലീസ് വിവരങ്ങൾ എടുത്തത്.
കാര്യവട്ടം ക്യാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെൻറിന് സമീപത്തെ കാടിന് നടക്കുള്ള വാട്ടർ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതോടെയാണ് പ്രദേശം ചർച്ചയാകുന്നത്. വർഷങ്ങള്‍ക്ക് മുമ്പ് വാട്ടർ അതോററ്റിക്ക് ടാങ്ക് നിർമ്മിക്കാനായി സർവ്വകലാശാല പാട്ടത്തിന് നൽകിയ ഭൂമിയാണിത്. ദേശീയ പാതക്ക് സമീപമുള്ള ഈ ഭൂമിയിൽ നിർമ്മിച്ച ടാങ്കിൽ ഇപ്പോള്‍ പമ്പിംഗ് നടക്കുന്നില്ല. മണ്‍വിളയിൽ മറ്റൊരു ടാങ്ക് നിർമ്മിച്ചതിനാൽ 20 വർഷമായി ഈ ടാങ്ക് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ ടാങ്ക് വാട്ടർ അതോററ്റി പൊളിച്ചു മാറ്റിയതുമില്ല. കാടുമൂടി ഈ പ്രദേശം ഇന്ന് ഇഴ ജന്തുക്കളുടേയും മുള്ളൻ പന്നികളുടെയും വാസസ്ഥലമാണ്.
നാലു വർഷം മുമ്പാണ് ചുറ്റുമതിൽ നിർമ്മിച്ചത്. ഇവിടേക്ക് ആർക്കുവേണമെങ്കിലും കയറാവുന്ന അവസ്ഥയായിരുന്നു. ഈ കാടിന് നടുവിലുള്ള ടാങ്കിനുള്ളിൽ എങ്ങനെ ഒരു മൃതദേഹമെത്തിയെന്നാണ് അന്വേഷിക്കുന്നത്. ആത്മഹത്യയാണോ കൊലപാതമാണോയെന്നാണ് കണ്ടെത്തേണ്ടത്. അതിന് മുമ്പ് മൃതദേഹ അവശിഷ്ടത്തിൽ നിന്നും കണ്ടെത്തിയ ലൈസൻസ് ഉടമയുടേതാണോ ഈ മൃതദേഹമെന്ന് ഉറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തണം. തലശ്ശേരി സ്വദേശിയായ അവിനാശിൻ്റെ പേരിലാണ് ലൈസൻസ്. 2017ന് ശേഷം ഇയാളെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ഇപ്പോൾ ചെന്നെയിലുള്ള രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചത്. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന അവിനാശ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
സിദ്ധാര്‍ത്ഥന്റെ മരണം: 'വിസിയെ സസ്പെൻഡ് ചെയ്തതിനോട് യോജിക്കാനാകില്ല'; ഗവർണർക്കെതിരെ ചിഞ്ചുറാണി
