നാല് ബൈക്കുകളിലായാണ് ഷാഹിലും സുഹൃത്തുക്കളും മഞ്ചേരിയില്‍ നിന്നും നാരങ്ങത്തോട് എത്തിയത്. വൈകീട്ട് മൂന്നരയോടെ നാരങ്ങാത്തോട് വെള്ളച്ചാട്ടം കാണാന്‍ പോകുന്ന വഴിയില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്.

കോഴിക്കോട്: വിനോദയാത്രക്കായി എത്തിയ എട്ടംഗ സംഘത്തിലെ ഒരു യുവാവിന് പാമ്പു കടിയേറ്റു. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ നാരങ്ങാത്തോട് വെച്ചാണ് അപകടമുണ്ടായത്. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിൽ (20) നാണ് ഇടതു കാലിന് പാമ്പുകടിയേറ്റത്.

ഷാഹിലിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാല് ബൈക്കുകളിലായാണ് ഷാഹിലും സുഹൃത്തുക്കളും മഞ്ചേരിയില്‍ നിന്നും നാരങ്ങത്തോട് എത്തിയത്. വൈകീട്ട് മൂന്നരയോടെ നാരങ്ങാത്തോട് വെള്ളച്ചാട്ടം കാണാന്‍ പോകുന്ന വഴിയില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്. അണലിയാണ് കടിച്ചതെന്ന് സംശയിക്കുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.