Asianet News MalayalamAsianet News Malayalam

യുവ തിരക്കഥാകൃത്തിന്‍റെ പരാതി; സംവിധായകൻ വി കെ പ്രകാശിനെതിരെ കേസെടുത്തു

കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി കെ പ്രകാശിനെതിരെ 354 (1) A വകുപ്പ് ചുമത്തി കേസെടുത്തത്. കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.

young story writer sexual harassment complaint case  filed against director vk prakash
Author
First Published Aug 29, 2024, 9:43 PM IST | Last Updated Aug 29, 2024, 11:57 PM IST

കൊല്ലം: സംവിധായകൻ വി കെ പ്രകാശിനെതിരെ കേസെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി കെ പ്രകാശിനെതിരെ 354 (1) A വകുപ്പ് ചുമത്തി കേസെടുത്തത്. കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലൈംഗിക അതിക്രമ കുറ്റമാണ് വി കെ പ്രകാശിനെതിരെ ചുമത്തിയിരിക്കുന്നത്.

ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശ് ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. യുവ തിരക്കഥാകൃത്ത് വെളിപ്പെടുത്തലില്‍ കേസെടുക്കുത്തിന് മുമ്പേ തന്നെയാണ് വി കെ പ്രകാശ് കോടതിയെ സമീപിച്ചത്. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും  ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

അതേ സമയം രഞ്ജിത്തിനെതിരായ പരാതിയിൽ പരാതിക്കാരിയായ ബം​ഗാളി നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തി. തുടർനടപടികൾക്ക് ബം​ഗാളിലേക്ക് പോകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രഹസ്യമൊഴിയെടുക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കാമെന്ന് നടി പറഞ്ഞു. 

 

Latest Videos
Follow Us:
Download App:
  • android
  • ios