Asianet News MalayalamAsianet News Malayalam

ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; പ്രതിയെ പിടികൂടിയില്ല, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പൊലീസിനോടും റെയിൽവേയോടും ഹൈക്കോടതി വിശദീകരണം തേടി. കേസിൽ കോടതി  ഉച്ചയ്ക്ക് വാദം കേൾക്കും. സംഭവം നടന്നു മൂന്ന് ദിവസം ആയിട്ടും പ്രതിയെ പിടികൂടാൻ ആയിട്ടില്ല.

young woman was attacked on train high court takes suo motu
Author
Cochin, First Published Apr 30, 2021, 12:34 PM IST

കൊച്ചി: പുനലൂർ പാസ്സഞ്ചർ തീവണ്ടിയിൽ യുവതിയെ  ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ  ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊലീസിനോടും റെയിൽവേയോടും ഹൈക്കോടതി വിശദീകരണം തേടി. കേസിൽ കോടതി  ഉച്ചയ്ക്ക് വാദം കേൾക്കും. സംഭവം നടന്നു മൂന്ന് ദിവസം ആയിട്ടും പ്രതിയെ പിടികൂടാൻ ആയിട്ടില്ല.

കേസ് അന്വേഷിക്കുന്ന റെയിൽവേ പൊലീസ് ഇന്ന്  പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി.സാണ് നോട്ടീസ് ഇറക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. 
പ്രതി ഉടൻ പിടിയിലാകുമെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് എസ്. രാജേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. പ്രതി കേരളം കടക്കാനുള്ള സാധ്യത കുറവാണ്. രണ്ട് ഡിവൈഎസ്പിമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചിൽ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് ഓടിക്കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios