Asianet News MalayalamAsianet News Malayalam

നടുറോഡിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ പൊക്കി ആര്‍ടിഒ; ലൈസൻസ് റദ്ദാക്കും 

പിടികൂടിയ ബൈക്കുകളിലെല്ലാം ഉടമകളുടെ ഇൻസ്റ്റാഗ്രാം ഐഡി കൂടി ചേര്‍ത്തിട്ടുണ്ട്. നടപടി നേരിടുന്നവരെല്ലാം 19നും 21നും ഇടയിൽ പ്രായമുള്ളവരാണ്.

youth arrested for bike racing
Author
First Published Oct 12, 2022, 8:10 PM IST

പാലക്കാട്: പാലക്കാട് ജില്ലയിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. സാഹസിക പ്രകടനം നടത്തിയവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ തുടങ്ങിയതായി ആര്‍ടിഒ എം.കെ.ജയേഷ് കുമാര്‍ പറഞ്ഞു. 

കൊഴിഞ്ഞാമ്പാറയിലായിരുന്ന പ്രദേശവാസികളെ ഭയപ്പെടുത്തി കൊണ്ട് അഞ്ച് പേരുടെ ബൈക്ക് റേസിംഗും അഭ്യാസപ്രകടനങ്ങളും. അഭ്യാസത്തിൻ്റെ വീഡിയോ ഇവര്‍ തന്നെ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ പ്രകടനമൊക്കെ കണ്ട് ആസ്വദിക്കാനും ഇവരെ പിന്തുണയ്ക്കാനും നിരവധി പേര്‍. എന്തായാലും കാൽനാടയാത്രക്കരുടെ അടക്കം ജീവൻ പണയം വച്ചുള്ള ഈ അഭ്യാസം തടയാനുള്ള ശ്രമത്തിലാണ് ആര്‍ടിഒ. 

കൊഴിഞ്ഞാമ്പറയിലെ ബൈക്ക് അഭ്യാസികളെ പിടികൂടിയ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പാലക്കാട് എൻഫോഴ്സ്മെൻ്റ് ആര്‍ടിഒയുടെ നടപടി. 

പിടികൂടിയ ബൈക്കുകളിലെല്ലാം ഉടമകളുടെ ഇൻസ്റ്റാഗ്രാം ഐഡി കൂടി ചേര്‍ത്തിട്ടുണ്ട്. നടപടി നേരിടുന്നവരെല്ലാം 19നും 21നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരുടെയെല്ലാം ലൈസൻസുകൾ റദ്ദാക്കാനും 10,000 രൂപ വീതം പിഴയീടാക്കാനുമാണ് തീരുമാനം. അടുത്ത ദിവസങ്ങളിലും ഇത്തരം അഭ്യാസികളെ പിടികൂടാനായി കര്‍ശന പരിശോധന തുടരുമെന്ന് ആര്‍ടിഒ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നേരത്തെ തന്നെ ബൈക്ക് റേസിംഗ് നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടിരുന്നു. 
 

തുരുമ്പെടുത്ത് പൊളിഞ്ഞ് വീഴാറായ ബോഡിയുമായി ഒരു പൊലീസ് ജീപ്പ്; ആര്‍ടിഒ കാണുന്നുണ്ടോയെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: കേരളത്തിലെ പ്രശ്നബാധിത പ്രദേശങ്ങളിലൊന്നാണ് വഴിഞ്ഞം. കഴിഞ്ഞ കുറേ ആഴ്ചകളായി വിഴിഞ്ഞത്ത് ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ അദാനിയും വിഴിഞ്ഞം പോര്‍ട്ടിനെതിരെ സമരം നടക്കുകയാണ്. തുറമുഖ നിര്‍മ്മാണം തുടങ്ങിയ ശേഷം തിരുവനന്തപുരത്തിന്‍റെ തീരദേശത്ത് തീരശോഷണം കൂടുതലാണെന്നും അതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് സമരം. സമരത്തിനെതിരെ പ്രദേശവാസികളും സമരം തുടങ്ങിയിരുന്നു. ഇത് പ്രദേശത്തെ സംഘര്‍ഷ സ്ഥലമാക്കി മാറ്റി. എന്നാല്‍, ഇത്രയേറെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനുള്ളത് ആകെ മൂന്ന് ജീപ്പ്. നേരത്തെ രണ്ട് ജീപ്പായിരുന്നു സ്റ്റേഷനിലെ 73 പൊലീസുകാര്‍ക്ക് ഉപയോഗിക്കാനുണ്ടായിരുന്നത്. ഇത് അപര്യാപ്തമാണെന്ന് നിരന്തരം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നാമതൊരു ജീപ്പ് കൂടി സ്റ്റേഷനിലേക്ക് അനുവദിച്ചത്. എന്നാല്‍, ഈ ജിപ്പില്‍ കേറണമെങ്കില്‍ ആദ്യം ടിടി കുത്തിവയ്ക്ക് എടുക്കണമെന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ അടക്കം പറയുന്നു. 'അത്രയ്ക്ക് കേമനാണവന്‍'. 

 

Follow Us:
Download App:
  • android
  • ios