ഇരുപത്തിയഞ്ച് വയസുകാരനായ സ‌ഞ്ജയെ പതിനാറുകാരിയെ ശല്യപ്പെടുത്തിയെന്ന പരാതിയൽ പൊലീസ് രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. 

തൃശ്ശൂർ: പൊലീസ് സ്റ്റേഷനിൽ (Police Station) യുവാവിന്‍റെ ആത്മഹത്യാ ശ്രമം (Suicide Attempt). തൃശ്ശൂർ ചെമ്മം കണ്ടം സ്വദേശിയായ സ‌ഞ്ജയ് ആണ് പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യ ശ്രമം നടത്തിയത്. കീടനാശിനി കഴി‍ച്ച് ജീവനൊടുക്കാനായിരുന്നു ശ്രമം. ഈസ്റ്റ് സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മുറിയിൽ വച്ചാണ് സഞ്ജയ് വിഷം കഴിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഇരുപത്തിയഞ്ച് വയസുകാരനായ സ‌ഞ്ജയെ പതിനാറുകാരിയെ ശല്യപ്പെടുത്തിയെന്ന പരാതിയൽ പൊലീസ് രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള സ‌ഞ്ജയുടെ ആരോഗ്യ നില തൃപ്തികരമാണ്.