വിജയിച്ചവരുടെ പട്ടികയിലുള്ള നസീബ് ആരാണെന്ന് അറിയില്ലെന്നാണ് യൂത്ത് കോൺഗ്രസ് പ്രതികരണം. ഡിവൈഎഫ്ഐ ആരോപണം നഹാസും തള്ളി.
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആയത് കഞ്ചാവ് കേസ് പ്രതിയെന്നു ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ സഹോദരൻ നസീബ് സുലൈമാൻ ആണ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു. എന്നാൽ, വിജയിച്ചവരുടെ പട്ടികയിലുള്ള നസീബ് ആരാണെന്ന് അറിയില്ലെന്നാണ് യൂത്ത് കോൺഗ്രസ് പ്രതികരണം. ഡിവൈഎഫ്ഐ ആരോപണം നഹാസും തള്ളി.
യൂത്ത് കോൺഗ്രസിന്റെ ആറന്മുള നിയോജകമണ്ഡലം ഭാരവാഹികളായി വിജയിച്ചവരുടെ പട്ടികയില്‍ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഒരാളുടെ പേര് നസീബ് എസ്. എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കഴിഞ്ഞ ദിവസം എക്സൈസ് സംഘം വീട് റെയ്ഡ് ചെയ്ത കഞ്ചാവ് പിടിച്ച കേസിലെ പ്രതിയായ നസീബ് സുലൈമാൻ ആണെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. സംസ്ഥാന സെക്രട്ടറിയായി വിജയിച്ച നഹാസ് പത്തനംതിട്ടയുടെ സഹോദരനാണ് ഇതെന്നും ഡിവൈഎഫ്ഐ നേതാവ് എസ് സൂരജ് ആരോപിച്ചു. വിജയിച്ചവരുടെ പട്ടികയിലുള്ള നസീബിനെ അറിയില്ലെന്നാണ് യൂത്ത് കോൺഗ്രസ്നി നിയുക്ത ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍റെ വിശദീകരണം.
ആർക്കും മത്സരിച്ച് ജയിക്കാവുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ നസീബ് എസ്. എന്ന പേരുകൊണ്ട് ആളെ കണ്ടെത്താൻ കഴിയില്ല എന്നാണ് നിയുക്ത ജില്ലാ പ്രസിഡൻും പറയുന്നത്.ഡിവൈഎഫ്ഐ ആരോപണം നഹാസ് പത്തനംതിട്ട പൂർണമായി തള്ളി. തന്റെ സഹോദരൻ നസീബ് യൂത്ത് കോൺഗ്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചതായി അറിയില്ലെന്ന് നഹാസ് പറയുന്നു. നഹാസ് ഉൾപ്പടെ താമസിക്കുന്ന വീട് റെയ്ഡ് ചെയ്താണ് കഴിഞ്ഞദിവസം എക്സൈസ് സംഘം രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. ഇതിൽ പ്രതിയായ നസീബ സുലൈമാൻ ഇപ്പോഴും ഒളിവിലാണ്.
പകര്‍ച്ചവ്യാധി വ്യാപനം; സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം

