നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, അസംബ്ലി സെക്രട്ടറി ലിജിത്, റോയ് മണ്ഡലം പ്രസിഡന്റ് അനു തുടങ്ങിയവരെയാണ് പല ഭാഗങ്ങളിൽ നിന്നായി പാറശാല പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്

തിരുവനന്തപുരം: .മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാഗർകോവിൽ യാത്രക്ക് മുൻപ്പ് വീണ്ടും കരുതൽ തടങ്കൽ. നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, അസംബ്ലി സെക്രട്ടറി ലിജിത്, റോയ് മണ്ഡലം പ്രസിഡന്റ് അനു തുടങ്ങിയവരെയാണ് പല ഭാഗങ്ങളിൽ നിന്നായി പാറശാല പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.നാഗർകോവിലിൽ സി പി എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രിക്കു നേരെ നെയ്യാറ്റിൻകരയിൽ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം. നാഗർകോവിലിലെ പൊതുപരിപാടിക്ക് പങ്കെടുക്കാൻ പോയ മുഖ്യമന്ത്രിക്ക് നേരെയാണ് കരിങ്കോടികാണിച്ചത്. യൂത്ത് കോണ്‍ഗ്ര് ജില്ലാ സെക്രട്ടറി ഋഷികൃഷ്ണൻെറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

'കേരളത്തില്‍ നമ്പര്‍ 1 ഭീരു'; എ കെ ജി നടത്തിയ പോരാട്ടം പിണറായി വിജയനെ ഓര്‍മ്മിപ്പിച്ച് വി ടി ബല്‍റാം

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. എ കെ ജി നടത്തിയ പോരാട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ ബല്‍റാം വിമര്‍ശിച്ചിട്ടുള്ളത്. പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റൻഷൻ അഥവാ കരുതൽ തടങ്കലിനെതിരെയായിരുന്നുവെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

'ഫെയർ ആന്‍ഡ് ലൗലിയെ കേരളത്തിന്‍റെ ബ്രാൻഡ് അംബാസിഡറാക്കണം'; കറുപ്പ് വെളുപ്പിക്കാൻ അതിനെ കഴിയൂ: ഷിബു ബേബി ജോണ്‍