ഹോസ്റ്റലിനുള്ളിലെ എസ് എഫ്ഐ പ്രവർത്തകരാണ് കല്ലേറിന് പിന്നിലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. കല്ലേറുണ്ടായതോടെ  ഹോസ്റ്റലിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിടപെട്ട് പിന്തിരിപ്പിച്ചതോടെയാണ് വലിയ സംഘർഷം ഒഴിവായത്. 

തിരുവനന്തപുരം : കോർപ്പറേഷൻ കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനെതിരായ പ്രതിഷേധം തലസ്ഥാനത്ത് ഇന്നും സംഘർഷത്തിൽ കലാശിച്ചു. നഗരസഭയിലേക്ക് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസും പ്രവർത്തരും നേർക്കുനേരെയെത്തിയതോടെ തിരുവനന്തപുരം നഗരസഭാ പരിസരം യുദ്ധക്കളമായി. കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. 

മാർച്ചിനിടെ പൊലീസിന് നേരെ പിറകിൽ നിന്നും കല്ലേറുണ്ടായി. പിന്നാലെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി. ഇടയിൽ ടിയർ ഗ്യാസും പ്രയോഗിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് പരിസരത്ത് നിന്നാണ് കല്ലേറുണ്ടായതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഹോസ്റ്റലിനുള്ളിലെ എസ് എഫ്ഐ പ്രവർത്തകരാണ് കല്ലേറിന് പിന്നിലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. കല്ലേറുണ്ടായതോടെ ഹോസ്റ്റലിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിടപെട്ട് പിന്തിരിപ്പിച്ചതോടെയാണ് വലിയ സംഘർഷം ഒഴിവായത്. 

'മുൻ വർഷങ്ങളിൽ പ്രിൻറ് ചെയ്ത പുസ്തകം, പിൻവലിച്ചു; എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കും': എഡിജിപി

YouTube video playerYouTube video playerYouTube video player

YouTube video player