Asianet News MalayalamAsianet News Malayalam

'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്'; ഫേസ്ബുക്ക് ലൈവിനിടെ ഷാഫി, ട്രോളുമായി സോഷ്യല്‍മീഡിയ

പ്രവര്‍ത്തകരിലൊരാള്‍ ഇത് ലൈവ് വീഡിയോ ആണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍  ഡിലീറ്റ് ചെയ്യാന്‍ ഷാഫി പലതവണ പറയുന്നതും വീഡിയോയില്‍ കാണാം.
 

youth congress state president shafi parambil mla cycle rally troll
Author
Thiruvananthapuram, First Published Jul 18, 2021, 5:28 PM IST

തിരുവനന്തപുരം:  പെട്രോൾ വില 100 കടന്നതിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ് നടത്തിയ സൈക്കിള്‍ റാലിക്കിടെ അബദ്ധം പിണഞ്ഞ് സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംഎല്‍എ. സൈക്കിൾ ചവിട്ടി ക്ഷീണിച്ച ഷാഫി "ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്‌'  പ്രവർത്തകരോട്‌ പറയുന്ന വീഡിയോ വൈറലാകുന്നു. ഫേസ്ബുക്ക് ലൈവിനിടെ ഷാഫിക്ക് പറ്റിയ അമിളി ട്രോളന്മാരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. 

പ്രതിഷേധ സൈക്കിള്‍ യാത്ര ഫേസ്ബുക്കില്‍ ലൈവ് വീഡിയോയി പ്രചരിപ്പിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന് അബദ്ധം പറ്റിയത്.  'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്' എന്നായിരുന്നു ഷാഫിയുടെ കമന്‍റ്. പ്രവര്‍ത്തകരിലൊരാള്‍ ഇത് ലൈവ് വീഡിയോ ആണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍  ഡിലീറ്റ് ചെയ്യാന്‍ ഷാഫി പലതവണ പറയുന്നതും വീഡിയോയില്‍ കാണാം.

youth congress state president shafi parambil mla cycle rally troll

വീഡിയോ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം വൈറലായി. രാഷ്ട്രീയ പ്രതിയോഗികളും ട്രോളന്മാരും യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടിയെ പരിഹസിച്ച് രംഗത്ത് വന്നു. ആത്മാര്‍ത്ഥതിയില്ലാത്ത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്തിനാണ് ഈ പ്രഹസനമെന്നാണ് അവരുടെ ചോദ്യം. പെട്രോള്‍ വില 100 കടന്നതിനെതിരെ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. കായംകുളം മുതൽ രാജ്ഭവൻ വരെയായിരുന്നു സൈക്കിള്‍ യാത്ര.  രണ്ടാം ദിവസം കടമ്പാട്ട് കോണത്ത് നിന്നും ആരംഭിച്ച പ്രതിഷേധ യാത്ര സമാപിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios